ചങ്ങനാശേരിയിൽ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.


ചങ്ങനാശേരി: ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ബൈപ്പാസ് റോഡ് പാലത്രയിൽ ഹോട്ടൽ സമുദ്രയുടെ സമീപത്തുള്ള ആളൊഴിഞ്ഞ കാട് കയറിയ പറമ്പിലാണ് 40 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടത്.
       തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹവശിഷ്ടങ്ങൾ കണ്ടത്. ചെത്തിപുഴയിൽ ടൂ വീലർ വർഷോപ്പ് നടത്തുന്ന തണ്ടപ്ര വീട്ടീൽ പോൾ ജോസഫിൻ്റെ (51) മൃതദേഹമാണ് ഇതെന്ന നിഗമനമാണ് പോലീസിനുള്ളത്. 40 ദിവസമായി ഇയാളെ കാണാനില്ലായിരുന്നുവെന്ന് പറയുന്നു.
        ചങ്ങനാശ്ശേരി പോലീസ് മിസിംഗിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ ഇദ്ദേഹത്തിൻ്റെ വർക്ക് ഷോപ്പിൽ ഉണ്ടായിരുന്ന ബൈക്ക് ബൈപ്പാസ് റോഡരികിൽ  കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹവും സമീപത്തു നിന്നും കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് അസ്ഥികൾ വേർപെട്ട നിലയിലായിരുന്നു.
ഇതിനാൽ കൂടുതൽ പരിശോധന നടത്തണമെന്ന് പോലീസ് അറിയിച്ചു.
أحدث أقدم