✍️ ജോവാൻ മധുമല
പാമ്പാടി :ആലാമ്പള്ളി മാന്തുരുത്തി റോഡിലെ പാലത്തിന് ഇരുവശവും ഉള്ള കാട് ,..പാമ്പാടിക്കാരൻ ന്യൂസിൻ്റെ വാർത്തയെ തുടർന്ന്,അധികാരികൾ നടപടി എടുക്കാത്തതിനാൽ പ്രശാന്തി റെസിഡൻസ് അസോസിയേഷൻ കാടുകൾ വെട്ടിത്തെളിച്ചു, കഴിഞ്ഞ ദിവസം ഈ പാലത്തിന് ഇരുവശവും കാടുകൾ കയറി വാഹന യാത്രികർക്കും കാൽനടക്കാർക്കും അപകടം വരുത്തുന്ന രീതിയിൽ വളർന്നു നിൽക്കുന്ന കാടിൻ്റെ ചിത്രം സഹിതം വാർത്ത ചെയ്തിരുന്നു.. അധികാരികൾ നടപടി എടുക്കാതെ വന്നപ്പോൾ
പ്രശാന്തിനഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കാടുകൾ വെട്ടിത്തെളിച്ചു . പ്രസിഡന്റ് പി.വി. ജോർജുകുട്ടി സെക്രട്ടറി കെ.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകിയാണ് കാടുകൾ വെട്ടിത്തെളിച്ചത് ഈ റോഡിൻ്റെ പല ഭാഗത്തും വാഹനത്തിൻ്റെ കാഴ്ച്ച മറക്കത്ത വിധം കാടുകൾ വളർന്നു നിൽക്കുന്നു അധികാരികളുടെ അശ്രദ്ധ വലിയ അപകടങ്ങൾക്ക് വഴിവെക്കും ..