കീഴില്ലത്ത് പ്ലൈവുഡ് കമ്പനിക്ക് തീപിടിച്ചു



പെരുമ്പാവൂരിൽ പ്ളൈവുഡ് കമ്പനിക്ക് തീപിടിച്ചു. കീഴില്ലം ത്രിവേണിയിലെ ഫാല്‍കസ് ഇന്‍ഡസ് പ്ളൈവുഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. 

രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തുടക്കത്തില്‍ തീയണയ്ക്കാന്‍ ശ്രമിച്ചത്. പിന്നാലെ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ കൂടി സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു.

സ്ഥാപനത്തിനുള്ളില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടില്ലെന്നാണ് വിവരം.
Previous Post Next Post