കോടതിയിൽ വനിത എസ്.ഐക്ക് നേരെ അഭിഭാഷകരുടെ കൈയ്യേറ്റ ശ്രമം

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിത എസ്.ഐയ്ക്കെതിരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമമെന്ന് പരാതി. വലിയതുറ എസ്.ഐ അലീന സൈറസാണ് പരാതി നൽകിയത്. ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ സമയം താമസിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കൈയേറ്റം ചെയ്തുവെന്നും, അസഭ്യം വിളിച്ചുവെന്നും മജിസ്ട്രേറ്റിന് എസ്.ഐ പരാതി നൽകി
أحدث أقدم