മണർകാട്ട് ഇസാഫ് ബാങ്കിലെ വായ്പാ തിരിച്ചടവ് മുടങ്ങി; കോട്ടയത്ത് യുവാവിന്റെ കൈവിരല്‍ വീട്ടിൽ കയറി വെട്ടി... പ്രതിഷേധവുമായി C S D S പ്രവർത്തകർ



കോട്ടയം: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ സ്വകാര്യ ബാങ്ക് നിയോഗിച്ച സംഘം യുവാവിന്റെ കൈവിരല്‍ വെട്ടിയെന്ന് ആരോപണം. ആനത്താനം സ്വദേശി രഞ്ജിത്തിനെയാണ് അഞ്ചംഗ സംഘം വീടുകയറി ആക്രമിച്ചത്.മണര്‍ക്കാടുള്ള ഇസാഫ്  ബാങ്കിന്റെ ശാഖയില്‍ നിന്നും നിയോഗിച്ച സംഘമാണ് ആക്രമിച്ചതെന്ന് രഞ്ജിത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
 ഓട്ടോറിക്ഷ വാങ്ങാനായിരുന്നു രഞ്ജിത്ത് ഇസാഫ് ബാങ്കില്‍ നിന്ന് വായ്പ എടുത്തത്.അക്രമത്തില്‍ ചൂണ്ടു വിരല്‍ അറ്റു പോയ രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിൽ പ്രതിഷേധിച്ച് C S D S പ്രവർത്തകർ മണർകാട്ട് പ്രവർത്തിക്കുന്ന ഇസാഫ് ബാങ്ക് ഉപരോധിച്ചു
أحدث أقدم