ഈരാറ്റുപേട്ട: മൂന്നിലവ് പഞ്ചായത്തിലെ മേച്ചാലില്‍ തീ പിടിച്ച് വീട് കത്തിനശിച്ചു. മച്ചിയാനിക്കല്‍ എം.ജെ. തോമസിന്റെ വീടിനാണ് വ്യാഴാഴ്ച രണ്ട് മണിയോടെ തീപിടിച്ചത്.
ഈരാറ്റുപേട്ടയില്‍ നിുന്ന് അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും വീട് പൂര്‍ണമായും കത്തി നശിച്ചു. തോമസും കുടുംബവും തൊടുപുഴ മുട്ടത്താണ് താമസം.
മേച്ചാല്‍ പ്രദേശത്തെ ആദ്യകാല വീടായിരുന്നു. 100 വര്‍ഷത്തിലധികം പഴക്കമുള്ള 2000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള അറയും നിരയുമുള്ള ഓടു മേഞ്ഞ വീടാണ് അഗ്നിക്കിരയായത്.
വീട്ടുപകരണങ്ങളും കാര്‍ഷികോപകരണങ്ങളും 1000 കിലോ റബ്ബര്‍ ഷീറ്റും ഒട്ടുപാലും കാപ്പിക്കുരു, കുരുമുളത് എന്നിവയും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കുവാന്‍ കാരണമായി കരുതുന്നത്.
മൂന്നിലവ് പാലവും റോഡും തകര്‍ന്നു കിടക്കുന്നതിനാല്‍ മങ്കൊമ്പ് അമ്പലം ജംങ്ഷന്‍ വഴി 20 കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയത്. ഇത് നാശനഷ്ടം വര്‍ദ്ധിക്കുവാന്‍ കാരണമായതായി നാട്ടുകാര്‍ പറയുന്നു.
ഈ റോഡും പാലവും പുനര്‍നിര്‍മ്മിക്കണമെന്ന് സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ് നാട്ടുകാര്‍. വേനല്‍ കടുക്കുന്നതോടെ തീപിടിത്തം സ്ഥിരമായുണ്ടാകുന്ന ഈ പ്രദേശത്ത് പാലം തകര്‍ന്നുകിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകും.