13കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : സ്‌കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ


തിരുവനന്തപുരം: വലിയതുറയിൽ നിന്ന് 13കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സ്‌കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ. കരകുളം ഏണിക്കര സ്വദേശി വിഷ്ണുവിനെയാണ് (21) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മുത്തശിയുടെ പരാതിയിലാണ് അറസ്റ്റ്. നെടുമങ്ങാട്ട് രജിസ്റ്റർ ചെയ്ത മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
أحدث أقدم