പത്തനംതിട്ടയില്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 13 കുട്ടികളും, അധ്യാപികയും ചികിത്സയില്‍


പത്തനംതിട്ടയിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ചന്ദനപ്പിള്ളി റോയ് ഡെയ്ല്‍ സ്‌കൂളിലെ 13 വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സ്‌കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച ചിക്കന്‍ ബിരിയാണി നല്‍കിയിരുന്നു.

ഇതു കഴിച്ചവര്‍ക്കാണ് ശാരിരികാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജില്ലയിലെ മൂന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിച്ച അന്നു പ്രസ്‌നമുണ്ടായിരുന്നില്ല. പിറ്റേന്നാണ് ഇവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

പത്തനംതിട്ട കൊടുമണിലെ ഒരു ഹോട്ടലില്‍ നിന്നാണ് ബിരിയാണി എത്തിച്ചത്. രാവിലെ 11 മണിക്ക് സ്‌കൂളിലെത്തിച്ച ബിരിയാണി വിതരണം ചെയ്തത് വൈകീട്ട് ആറുമണിക്കാണെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.
أحدث أقدم