സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിന്റെ 28 മത് വാർഷികം ശനിയാഴ്ച.


പാമ്പാടി സൗത്ത്  : ജൂനിയർ ബസേലിയോസ് സ്കൂളിന്റെ 28-)0 വാർഷികം ശനിയാഴ്ച.    സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ്  സ്കൂൾ ശനിയാഴ്ച 28 ആം വാർഷികം ആഘോഷിക്കുന്നു. സ്കൂൾ ഹെഡ് ബോയ്  കിരൺ എം നായരുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ രാധാ വി.നായർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. എം രാധാകൃഷ്ണൻ, സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാദർ കുരുവിള പെരുമാൾ ചാക്കോ, പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്റ് വി. എം പ്രദീപ്, ഗ്രാമപഞ്ചായത്ത് മെമ്പർ  സാബു എം.എബ്രഹാം, വൈസ് പ്രിൻസിപ്പാൾ സുകന്യ കെ.എസ്,   ഇ. സി. എ. ഇൻ ചാർജ് ജയശ്രീ രവികുമാർ,  ഹെഡ് ഗേൾ നിവേദിത രജീഷ് എന്നിവർ പ്രസംഗിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ. വൈകിട്ട് ഏഴു മണിക്ക് സ്കൂൾ മാനേജർ അഡ്വക്കേറ്റ് സിജു കെ. ഐസക്കിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം സിനിമ സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ് ഉദ്ഘാടനം ചെയ്യും. RERA ചെയർമാൻ പി.എച്ച്.കുര്യൻ, എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വക്കേറ്റ് റെജി സഖറിയ,  ബാല നടൻ അച്യുതൻ എന്നിവർ വിവിധ അവാർഡുകൾ വിതരണം ചെയ്യും. സ്കൂൾ പ്രിൻസിപ്പാൾ രഞ്ജിനി കെ .ജി, പി.റ്റി.എ പ്രസിഡന്റ് ജിജു ഐസക് എന്നിവർ പ്രസംഗിക്കും. തുടർന്ന് ഫുഡ് കോർട്ട്.
أحدث أقدم