മുഖ്യമന്ത്രിയുടെ ഗുരുനിന്ദ അംഗീകരിക്കില്ല; വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കണം; വിശ്വ ഹിന്ദു പരിഷത്ത്.

കണ്ണൂര്‍: ശ്രീ നാരായണ കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഗുരുനിന്ദ പ്രതിഷേധാര്‍ഹമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
     ഹൈന്ദവവിരുദ്ധ നടപടിയാണ് മുഖ്യമന്ത്രി നടത്തിയത്. ഗുരുവന്ദനത്തെ  നിന്ദിക്കുകയും വേദിയിലുണ്ടായിരുന്ന ഇടതുനേതാവ് രാമചന്ദ്രന്‍ കടന്നപ്പളളിയെ അതിനു പ്രേരിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തതെന്നും നേതാക്കള്‍ ആരോപിച്ചു. പിണറായി വിജയന്റെ ഉറ്റതോഴനായി  എപ്പോഴും പിന്തുണയുമായി രംഗത്തു വരാറുളള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ആവശ്യപ്പെട്ടു.
      സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ഹൈന്ദവ വിരുദ്ധതയാണ് മുഖ്യമന്ത്രിയുടെ നടപടിയിലൂടെ വ്യക്തമാകുന്നത്.
ശ്രീനാരായണഗുരുവിനെ പോലുള്ള ലോകാരാധ്യ ഗുരുക്കന്മാരെ മോശമാക്കാന്‍ സിപിഎം നേതാക്കളുടെ ഭാഗത്തു നിന്നും  മുമ്പും സമാന രീതിയിലുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹൈന്ദവ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആധ്യാത്മിക ആചാര്യന്മാരെ അപമാനിക്കും വിധത്തിലുള്ള ഇടത് നേതാക്കന്മാരുടെ നടപടി യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇതിനെ വിശ്വഹിന്ദു പരിഷത്ത് ശക്തമായി തന്നെ എതിര്‍ക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

أحدث أقدم