എസ് എൻ കോളേജിൽ ചൊല്ലിയത് പ്രാർത്ഥനയല്ല; മുഖ്യമന്ത്രിയോട് എഴുന്നേൽക്കേണ്ട എന്ന് പറഞ്ഞത് വെള്ളാപ്പള്ളി നടേശൻ”: വിവാദത്തിൽ പുതിയ ക്യാപ്സുകളും ആയി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.


എസ്‌എന്‍ കോളജിലെ ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേല്‍ക്കാതിരുന്നതിനെച്ചൊല്ലിയുള്ള വിവാദത്തോടു പ്രതികരിച്ച്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പരിപാടിയില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ലെന്ന് ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി എഴുന്നേല്‍ക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശന്‍ തന്നെ പറഞ്ഞിരുന്നുവെന്നും ജയരാജന്‍ അറിയിച്ചു.
പ്രാര്‍ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോള്‍ ആദ്യം എഴുന്നേല്‍ക്കാനൊരുങ്ങിയ മുഖ്യമന്ത്രി പിന്നെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന സ്ഥലം എംഎല്‍എ രാമചന്ദ്രന്‍ കടന്നപ്പള്ളി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ടു വിലക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം സജീവമായത്.
ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയില്‍ ചൊല്ലിയത്. മുഖ്യമന്ത്രിയും കടന്നപ്പള്ളിയും ഒഴികെ ഈ സമയത്തു വേദിയിലുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റുനിന്നു. എസ്‌എന്‍ ട്രസ്റ്റ് മാനേജര്‍ വെള്ളാപ്പള്ളി നടേശനും വേദിയിലുണ്ടായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തുവന്നിരുന്നു.
أحدث أقدم