കണ്ണന് മുന്നില്‍ 'ദമയന്തി'യായി കളക്ടര്‍ ഗീത



തൃശൂര്‍: കളക്ടറുടെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഗുരുവായൂരില്‍ കണ്ണനു മുന്നില്‍ 'ദമയന്തി'യായി അരങ്ങിലെത്തി ഗീത. വയനാട് കളക്ടര്‍ എ ഗീതയാണ് നളചരിതം ഒന്നാം ദിവസത്തിലെ 'ദമയന്തി'യായി അരങ്ങിലെത്തിയത്. 

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെയായിരുന്നു അവതരണം. നളചരിതം ആട്ടക്കഥയിലെ നൃത്യ നാട്യ ആംഗിക പ്രധാനമായ 'ദമയന്തി'യെ തികഞ്ഞ വഴക്കത്തോടെയും ഭാവങ്ങളോടെയുമാണ് കളക്ടര്‍ ഗീത അവതരിപ്പിച്ചത്.

'ദമയന്തി'യായി അരങ്ങിലെത്തിയത് കളക്ടറാണെന്ന് അറിഞ്ഞപ്പോള്‍ കാണികളില്‍ അമ്പരപ്പേറി. ചെറുപ്പത്തിലേ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള ഗീത ഒരു വര്‍ഷമായി കഥകളി അഭ്യസിക്കുന്നു. കോട്ടയ്ക്കല്‍ സി എം ഉണ്ണികൃഷ്ണന്‍ ആണ് ഗുരു. പഠനം പകുതിയും ഓണ്‍ലൈനില്‍ ആയിരുന്നു.


أحدث أقدم