"കുട്ടികള്‍ യുവജന കമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ'- ജോയ് മാത്യു

 തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജോറോമിന്റെ ശമ്പളം ഒരു ലക്ഷമായി വര്‍ധിപ്പിച്ചതില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. ഗ്രേസ് മാര്‍ക്കിന് വേണ്ടിയും ഗ്രേഡുകള്‍ക്ക് വേണ്ടിയും ധന-സമയ ഊര്‍ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. 

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം. പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ് എന്നും അദ്ദേഹം കുറിച്ചു.

 ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഗ്രേസ് മാര്‍ക്കിന് വേണ്ടിയും 
ഗ്രേഡ് കള്‍ക്ക് വേണ്ടിയും 
ധനസമയഊര്‍ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ.
പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ്.


أحدث أقدم