കോട്ടയം : ശബരിമല സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ചെറിയനാട് സ്വദേശി മരിച്ചു.
ആലപ്പുഴ ചെറിയനാട് തോന്നയ്ക്കൽ ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ ജയകുമാറാണ് ഇന്ന് വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്.
47 വയസ്സായിരുന്നു.
70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെയാണ് പൊട്ടിതെറി ഉണ്ടായത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് അന്ത്യം സംഭവിച്ചത്.
ജയകുമാറിനൊപ്പം ചെങ്ങന്നൂർ സ്വദേശികളായ രജീഷ്, അമൽ എന്നിവർക്കും പരിക്കേറ്റിരുന്നു.
ഇവരുടെ ആരോഗ്യനില നിലവിൽ തൃപതികരമാണ്.