സ്വര്‍ണ്ണക്കപ്പുറപ്പിച്ച് കോഴിക്കോട്, രണ്ടാം സ്ഥാനത്തിനായി പോരാട്ടം കനക്കുന്നു



 കോഴിക്കോട്  : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് ആതിഥേയരായ കോഴിക്കോട് ഉറപ്പിച്ചു.

 ഒരു മത്സരയിനത്തിന്റെ ഫലം മാത്രം വരാനിരിക്കെ 938 പോയിന്റുമായി കോഴിക്കോടാണ് ഒന്നാമത്.

 തൊട്ടടുത്തുള്ള കണ്ണൂരിന് 918 പോയിന്റുണ്ട്. നിലവിലെ ജേതാക്കളായ പാലക്കാട് 916 പോയിന്റുമായി മൂന്നാമതാണ്. 

ഇരു ജില്ലകളും തമ്മിൽ 2 പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. തൃശൂരിന് 910 പോയിന്റുണ്ട്.

ഏഴുവര്‍ഷത്തിനുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് എത്തുന്നത്. ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 14,000-ത്തോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. 239 ഇനങ്ങളിലാണ് മത്സരം. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്

أحدث أقدم