ടോറസ് ലോറിക്ക് മുകളിലേക്ക് മറ്റൊരു ടോറസ് മറിഞ്ഞ് അപകടം: ഡ്രൈവർ മരിച്ചു അപകടം പുലർച്ചെ അഞ്ച് മണിക്ക്
Jowan Madhumala0
തൃശ്ശൂർ: ടോറസ് ലോറിക്ക് മുകളിലേക്ക് മറ്റൊരു ടോറസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തൃശ്ശൂർ നടത്തറ മൂർക്കിനിക്കര സ്വദേശി സച്ചിൻ(28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. ആലത്തൂർ വണ്ടാഴി വടക്കുമുറിയിലെ ഇഷ്ടിക കളത്തിൽ മണ്ണ് തട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.