കൊല്ലം: മൂന്ന് ദിവസമായി വടിവാളും നായയുമായി പൊലീസിനെ വട്ടം ചുറ്റിച്ച പ്രതിയെ പിടികൂടി. മഫ്തിയിലുള്ള പൊലീസാണ് സജീവനെ പിടികൂടിയത്. നാല് മണിക്കൂറിലേറെ സമയം പൊലീസ് ശ്രമിച്ചിട്ടും സജീവനെ വീടിന് പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. വടിവാള്‍ വീശി സജീവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെയും പൊലീസുകാരുടെയും കൃത്യമായ ഇടപെടലിലൂടെ ബലംപ്രയോഗിച്ച് സജീവനെ കീഴടക്കുകയായിരുന്നു.
കൈവിലങ്ങണിയിച്ചാണ് വീട്ടില്‍ നിന്ന് സജീവനെ പുറത്തിറക്കിയത്. പലതവണ സജീവനെ പിടികൂടാനായി പൊലീസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാള്‍ വീശിയടോതെ പൊലീസിന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. നായയെ അടക്കം ഇയാള്‍ അഴിച്ചുവിട്ടിരുന്നു. ജനല്‍ചില്ലുകള്‍ അടക്കം അടിച്ചുതകര്‍ത്ത് പുറത്തേക്ക് എറിയുകയും പ്രതി ചെയ്തിരുന്നു.