ശബരിമല തീർത്ഥാടകൻ അഴുത നദിയിൽ മുങ്ങി മരിച്ചു, ഒരാളെ കാണാതായി

എരുമേലി: ശബരിമല തീർത്ഥാടകൻ അഴുത നദിയിൽ മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാളെ കാണാതായി. തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി അഭിലാഷ്  (37) ആണ് മരിച്ചത്. ചെങ്കൽചൂള കണ്ണനെയാണ് കാണാതായത്.
       ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ചെങ്കൽചൂളയിൽ നിന്നും ഒമ്പത് അംഗ സംഘമായിരുന്നു ശബരിമല ദർശനത്തിനായി എത്തിയിരുന്നത്. കുളിക്കുന്നതിനിടെ അഭിലാഷ് മുങ്ങി പോകുകയായിരുന്നു എന്നാണ് വിവരം. കാണാതായ കണ്ണനായുള്ള തിരച്ചിൽ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
        അഭിലാഷിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

أحدث أقدم