പുതുവർഷആഘോഷ രാവിൽ വ്യാപാര സമൂഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ട് പിറന്ന നാടിനെ നശിപ്പിക്കുന്ന യുവ തലമുറയെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനും മാരക ലഹരിക്കും എതിരെ ബോധവൽക്കരണ ആഹ്വാനവുമായി മൊബൈൽ ഫോൺ അസോസിയേഷൻ എം ആർ ആർ എ കേരള യുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി പ്രതിമയ്ക്ക് സമീപം രാത്രി 12 പിഎം ന് നടത്തിയ ലഹരി വിരുദ്ധ സംഗമത്തിൽ കോട്ടയം എസ് പി ശ്രീ ജി കാർത്തിക് ലഹരി വിരുദ്ധ ജ്വാല തെളിയിച്ചു
സംസ്ഥാന ടെഷറർ ശ്രീ നൗഷാദ് പനച്ചിമൂട്ടിൽ അധ്യക്ഷൻ ആയിരുന്നു സംസ്ഥാന പ്രസിഡന്റ് ശ്രീ കോട്ടയം ബിജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ഹബീസ് ഏറ്റുമാനൂർ ജില്ലാ ട്രെഷറർ ശ്രീ മുഹമ്മദ് ഷാജഹാൻ ജില്ലാ സംസ്ഥാന നേതാക്കൾ ആയ ശ്രീ ബേബി കുടയം പടി, ശ്രീ,ഹാരിസ് കറുകച്ചാൽ, ശ്രീ ഷൈജു കടുവാക്കുളം, ശ്രീ നൗഷാദ് സൂം ശ്രീ റാഫി കോട്ടയം, എന്നിവർ നേതൃത്വം കൊടുത്തു