ശബരിമല: സന്നിധാനത്ത് മാളികപ്പുറത്തിന് സമീപം കതിന പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം.മൂവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ജയകുമാറിന്റെയും അമലിന്റെയും പരിക്ക് ഗുരുതരമാണണന്ന് കണ്ടെത്തിയതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി.