ഭാരത് ജോഡോ യാത്രക്ക് പിരിച്ച ഫണ്ടും വെട്ടിച്ചു

രാഹുല്‍ഗാന്ധി എം.പി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഫണ്ട് വെട്ടിച്ചെന്ന് മലപ്പുറം ഡി.സി.സി നേതൃയോഗത്തില്‍ ഗുരുതര ആരോപണം. വെള്ളിയാഴ്ച ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടി ഫണ്ടിന്റെ കണക്ക് ചോദിച്ച് ഭാരവാഹികള്‍ ശബ്ദമുയര്‍ത്തിയത്. ഭാരത്‌ജോഡോ യാത്രക്കുവേണ്ടി ജില്ലയിലെ 2756 ബൂക്ക് കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്നായി സംഭാവനകൂപ്പണ്‍ നല്‍കി 6000 രൂപവെച്ച് 1,65,3600 രൂപയാണ് ഡി.സി.സിക്ക് ലഭിക്കേണ്ടുന്ന ഫണ്ട്. ഇതിനു പുറമെ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍, പ്രവാസികള്‍, ക്വാറി, ബാര്‍ മുതലാളിമാര്‍ എന്നിവരില്‍ നിന്നും ലക്ഷങ്ങള്‍ വേറെയും പിരിച്ചെടുത്തിട്ടുണ്ട്. പ്രത്യേക സപ്ലിമെന്റില്‍ പരസ്യങ്ങള്‍ സ്വീകരിച്ചും ഡി.സി.സി ഫണ്ട് സമാഹരിച്ചിരുന്നു. എന്നാല്‍ 80 ലക്ഷത്തോളം രൂപമാത്രമാണ് പിരിഞ്ഞു കിട്ടിയതെന്നും ഇതില്‍ 60 ലക്ഷത്തില്‍പരം രൂപ ചെലവായെന്നുമാണ് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി യോഗത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് ശരിയല്ലെന്നും വ്യക്തമായ കണക്ക് യോഗത്തില്‍ വെക്കണമെന്നും ഭാരവാഹികള്‍ ശബ്ദമുയര്‍ത്തുകയായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 27, 28, 29 തിയ്യതികളിലാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയില്‍ പര്യടനം നടത്തിയത്
أحدث أقدم