സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂര്‍ണ പരാജയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


കോട്ടയം: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂര്‍ണ പരാജയമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കേരളത്തില്‍ അക്രഡിറ്റേഷനുള്ള എത്ര മൈക്രോ ബിയോളജി ലാബുകളാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

വിലകുറഞ്ഞ സുനാമി ചിക്കന്‍ എത്തിച്ചു വ്യാപകമായ വില്പ്പനയാണ് കേരളത്തില്‍ നടത്തുന്നത്. ഭക്ഷ്യവിഷബാധയേറ്റ് രശ്മി മരിച്ചിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എഫ്‌ഐആറില്‍ പോലും ഭക്ഷ്യവിഷബാധയേറ്റ് മരണമെന്ന് എഴുതിയിട്ടില്ല. എഫ്‌ഐആര്‍ ശരിയായ രീതിയില്‍ പരിശോധിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലും ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയാറാകാത്തത് കുറ്റകരമായ വീഴ്ചയാണ്. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് തന്റെ അന്വേഷണത്തില്‍ 14 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്.

 ശക്തമായ അന്വേഷണമാണ് ഈ സംഭവത്തില്‍ വേണ്ടത്. മരിച്ച രശ്മിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കണമെന്നും കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

أحدث أقدم