കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ സംഘത്തിലെ രണ്ട് ഈരാറ്റുപേട്ട സ്വദേശികളെ കാണാതായി; കാട്ടിൽ അകപ്പെട്ടതായി സൂചന, സുഹൃത്തുക്കൾ കസ്റ്റഡിയിൽ

 കോട്ടയം : കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി.

 ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് യുവാക്കളെയാണ് കാണാതായത്. ഇവർക്കായി രണ്ട് ദിവസമായി തെരച്ചിൽ തുടരുകയാണ്. സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 

തേവരുപാറ സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്.
 സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ കൊടൈക്കനാലിലേക്ക് യാത്ര പോയത്. തുടർന്ന് ഇവരെ കാണാതായെന്ന് വീട്ടുകാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

 കൊടൈക്കനാലിലെ പൂണ്ടി ഉൾക്കാട്ടിലാണ് ഇവരെ കാണാതായതെന്നാണ് സൂചന. 35ഓളം പേരാണ് തെരച്ചിൽ നടത്തുന്നത്.


أحدث أقدم