പോലീസ് യുവാവിനെ അകാരണമായി മര്‍ദിച്ചതായി പരാതി



കല്‍പ്പറ്റ: മീനങ്ങാടി പോലീസ് യുവാവിനെ അകാരണമായി മര്‍ദിച്ചതായി പരാതി. മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസിനെയാണ് ഡിസംബര്‍ 27ന് രാത്രി എട്ട് മണിയോടെ മീനങ്ങാടി ടൗണില്‍ വെച്ച് പോലീസ് മര്‍ദിച്ചത്. പന്നി കര്‍ഷകനായാ സിബി തോമസ് പന്നിക്ക് തീറ്റയെടുക്കുന്നതിനായി പതിവായി എത്താറുള്ള ടൗണിലെ ബാറിന് സമീപം സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് നാല് പോലീസുകാര്‍ ചേര്‍ന്ന് ഒരു കാരണവുമില്ലാതെ മര്‍ദിച്ചതെന്ന് സിബി പറഞ്ഞു.

മര്‍ദനത്തിനിരയാക്കപ്പെട്ട സിബിയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിക്കുകയും കാലില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയുമായിരുന്നു. എസ് പിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് ലൈവ് സ്റ്റോക്ക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ എസ് രവീന്ദ്രന്‍, എം വി വിൽസൺ, വി കെ ശ്രീധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
أحدث أقدم