റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ

കൊല്ലം : റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ചെമ്മാമുക്കിലെ റെയിൽവേ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കേരളപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊറ്റങ്കര ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. ഇവരുടെ ഭർത്താവ് ബിജു മൂന്നു വർഷം മുൻപാണ് മരിച്ചത്. ലോട്ടറി വിൽപനയും സൗന്ദര്യവർധക വസ്തുക്കളുടെ വിൽപനയും നടത്തി വരികയായിരുന്നു യുവതി. ഡിസംബർ 29 ന് കൊല്ലം ബീച്ചിൽ എത്തിയിരുന്ന യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. കുണ്ടറ പൊലിസിൽ വീട്ടുകാർ പരാതി നൽകിയിരുന്നു.
أحدث أقدم