ശബരിമല തീർത്ഥാടകരുടെ വാൻ വീടിനു മുകളിലേക്ക് മറിഞ്ഞു


ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം വീടിനു മുകളിൽ പതിച്ച് 16 പേർക്ക് പരിക്ക്. കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിലാണ് സംഭവം. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച മിനി വാനാണ് ഇന്നു പുലര്‍ച്ചെ 3.45ന് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വളവിലുണ്ടായിരുന്ന കാപ്പാട്ട് ഷഫീഖിന്‍റെ വീടിന്‍റെ കാര്‍ പോര്‍ച്ചിനു മുകളിലാണ് വാന്‍ പതിച്ചത്.

വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിനോക്കിയപ്പോഴാണ് അപകടവിവരം അറിയുന്നത്. ഉടന്‍ പൊലിസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ കുട്ടികളുമുണ്ട്. 2016ലും ഇതേ വീടിനു മുകളിലേക്ക് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുവീണിരുന്നു
أحدث أقدم