നാളെ റേഷൻ കടകൾ അവധി; ഡിസംബറിലെ റേഷന്‍ വിതരണം നീട്ടിയത് പിന്‍വലിച്ചു


 

തിരുവനന്തപുരം:* ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സർക്കാർ പിൻവലിച്ചു.

 ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു.

കേന്ദ്ര സർക്കാർ റേഷൻ വിതരണത്തിൽ പുതുക്കിയ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണു ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം നീട്ടിയത് പിൻവലിക്കേണ്ടി വന്നതെന്നു മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ പിഎംജികെവൈ വിഹിതം ഡിസംബർ മാസം വാങ്ങാൻ കഴിയാത്തവർക്ക് ജനുവരി 10 വരെ വാങ്ങാൻ അവസരം ഒരുക്കും. ഇതിന്റെ സാങ്കേതിക കാര്യങ്ങൾ പൂർത്തീകരിക്കാനാണ് നാളെ കടകൾക്ക് അവധി പ്രഖ്യാപിച്ചത്.
أحدث أقدم