വിവാഹത്തിൽ നിന്നും പിന്മാറി.. യുവാവിനേയും മാതാവിനേയും വീട്ടിൽ കയറി മര്‍ദ്ദിച്ചു

തിരുവനന്തപുരം: വിവാഹത്തിൽ നിന്നും പിൻമാറിയ യുവാവിനേയും അമ്മയേയും പെൺകുട്ടിയുടെ ബന്ധുക്കൾ വീടുകയറി ആക്രമിച്ചു. വർക്കല അയിരൂർ സ്വദേശികളായ ശാലിനിക്കും മകൻ നന്ദുവിനുമാണ് മർദനമേറ്റത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ അയിരൂർ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമിസംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
أحدث أقدم