679 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്.
651 പോയിൻ്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്.
642 പോയിൻ്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്താണ്.
സ്കൂൾ തലത്തിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച് എസ് എസ്സാണ് 122 പോയിൻ്റുമായി ഒന്നാമത്.
പാലക്കാട് ഗുരുകുലം സ്കൂൾ 111 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്.
98 പോയിൻ്റുള്ള കണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്.
ആകെയുടെ 239 ൽ 174 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്.
ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 69ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 78, ഹൈസ്‌കൂള്‍ അറബിക് - 19ല്‍ 14, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ 13ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്.
നാലാം ദിനമായ ഇന്ന് 54 മത്സരങ്ങൾ ആണ് ഉള്ളത്
ഹൈസ്കൂൾ വിഭാഗം സംഘനൃത്തം, നാടകം, ഭരതനാട്യം, നാടോടി നൃത്തം, ചവിട്ടു നാടകം, പരിചമുട്ട് കളി, ഹയർസെക്കൻ്ററി വിഭാഗം തിരുവാതിരക്കളി, തായമ്പക, കേരള നടനം.. തുടങ്ങിയ ഇനങ്ങൾ ഇന്ന് നടക്കും.