കാല്‍പ്പന്തിന്റെ മാന്ത്രികന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് ലക്ഷങ്ങള്‍; സംസ്‌കാരം ഇന്ന്

 റിയോ ഡി ജനീറോ: കാല്‍പ്പന്തുകളിയുടെ രാജാവ് വിടവാങ്ങുന്നു. 
അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരം ഇന്ന് നടക്കും. 

പെലെ ദീര്‍ഘകാലം കളിച്ച സാന്റോസ് ക്ലബ്ബിന്റെ സ്റ്റേഡിയത്തിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി സെമിത്തേരിയിലെത്തിക്കും. സംസ്‌കാര ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10 നാണ് സാന്റോസിലെ സ്‌റ്റേഡിയത്തിലേക്ക് പെലെയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് എത്തിച്ചത്. 

ഫുട്‌ബോള്‍ മാന്ത്രികന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കളിക്കാരും ആരാധകരും അടക്കം ലക്ഷക്കണക്കിന് പേരാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്.


أحدث أقدم