പാമ്പാടി ഗ്രാമപഞ്ചായത്ത് 100 ശതമാനം പദ്ധതി നിർവ്വഹണം പൂർത്തികരിച്ചു കൊണ്ട് ജില്ലയിൽ മൂന്നാം സ്ഥാനത്തും സംസ്ഥാനത്ത് പതിനാലാം സ്ഥാനത്തും എത്തിയതിൻ്റെ അനുമോദന യോഗം നടന്നു


കോട്ടയം
: പാമ്പാടി ഗ്രാമപഞ്ചായത്ത് 100 % പദ്ധതി നിർവ്വഹണം പൂർത്തികരിച്ചു കൊണ്ട് ജില്ലയിൽ മൂന്നാം സ്ഥാനത്തും സംസ്ഥാനത്ത് പതിനാലാം സ്ഥാനത്തും എത്തിയതിൻ്റെ അനുമോദന യോഗവും ചന്തക്കവലയിൽ ഉള്ള കാർഷിക വിപണന കേന്ദ്രത്തിൻ്റെ ഭീമമായ വാടക ഭരണ സമിതിയുടെ തീരുമാനപ്രകാരം കുറച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രഖ്യാപനവും  ഉറവിട മാലിന്യ സംസ്ക്കരണം ജി-ബിൻ വിതരണം, ആശാ പ്രവർത്തകർക്കുള്ള യൂണിഫോം വിതരണം എന്നിവ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിച്ചു. പ്രസിഡൻ്റ് ഡാലി റോയി അദ്ധ്യക്ഷയായി  വൈസ് പ്രസിഡൻ്റ് p ഹരികുമാർ സ്വാഗതം പറഞ്ഞു. അർബൻ & റൂറൽ ഡവലപ്പ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. റെജി സഖറിയ, പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി.എം പ്രദീപ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ES സാബു, CM മാത്യു, സാബു എം ഏബ്രഹാം, സെക്രട്ടറി സുജാ മാത്യു, അനിൽകുമാർ TS തുടങ്ങിയവർ സംസാരിച്ചു.
أحدث أقدم