പ്രധാനമന്ത്രിക്ക് മുന്നില്‍ 100 ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ



തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ 100 ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ. ‘യങ് ഇന്ത്യ ആസ്ക് ദി പിഎം’ എന്ന പേരില്‍ ഇന്നും നാളെയുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.




റേഡിയോയിലൂടെ മന്‍ കീ ബാത്ത് നടത്തി തിരിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഭീരുവായി പ്രധാനമന്ത്രി മാറിയെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. എല്ലാ ജില്ലകളിലും നടക്കുന്ന പരിപാടിയിൽ സി.പി.എമ്മിന്‍റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

ഈ മാസം 24,25 തിയതികളിലാണ് പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്നത്. 25ന് കേരളത്തിലെ ആദ്യ വന്ദേഭാരത് മോദി ഫ്ലാഗ് ഓഫ് ചെയ്യും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മറ്റ് ചില റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.



 തമ്പാനൂര്‍, വര്‍ക്കല റെയില്‍വെ സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍, നേമം-കൊച്ചുവേളി-തിരുവന്തപുരംസമഗ്ര വികസന പദ്ധതി, കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കുക. ഒപ്പം,പാലക്കാട് പൊള്ളാച്ചി പാത വൈദ്യുതീകരണം രാജ്യത്തിന് സമര്‍പ്പിക്കും.
أحدث أقدم