കോട്ടയം നഗരത്തിൽ വീട്ടമ്മയുടെ ബാഗ് കവർന്ന സ്ത്രീ അറസ്റ്റിൽ,വീട്ടമ്മയുടെ കൈവശമുണ്ടായി രുന്ന 1500 രൂപയും, ആശുപത്രി രേഖകളുമടങ്ങിയ ഹാൻഡ് ബാഗ് തട്ടിപ്പറിച്ച് ഓടുകയുമായിരുന്നു.പ്രതി


കോട്ടയം:  ബസ്സിൽ നിന്നും ഇറങ്ങിയ   വീട്ടമ്മയുടെ ബാഗ് കവർന്ന കേസിൽ തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്  സെയ്തുപ്പടൈ സ്വദേശിനി കൗസല്യ(23)യെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ വെള്ളിയാഴ്ച രാവിലെ കോട്ടയം ബേക്കര്‍ ജംഗ്ഷൻ ഭാഗത്ത് വച്ച് കുമരകം - കോട്ടയം റൂട്ടിൽ ഓടുന്ന ബസ്സിൽ നിന്നിറങ്ങിയ  വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന 1500 രൂപയും, ആശുപത്രി രേഖകളുമടങ്ങിയ ഹാൻഡ് ബാഗ് തട്ടിപ്പറിച്ച് ഓടുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  തിരച്ചിലിനൊടുവിൽ ഇവരെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഓ പ്രശാന്ത് കുമാർ കെ.ആർ., വനിതാ സ്റ്റേഷൻ എസ്ഐ  കുഞ്ഞുമോൾ പി.കെ., സിപിഒ  ജ്യോതി ചന്ദ്രന്‍ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ ചെയ്തു.

أحدث أقدم