ഒഴിഞ്ഞ പറമ്പില്‍ 16 ചുവട് കഞ്ചാവ് ചെടികൾ കണ്ടെത്തി


 
കൊടുങ്ങല്ലൂർ: എടവിലങ്ങില്‍   മൂന്നര എക്കറയോളം വരുന്ന ഒഴിഞ്ഞ  പറമ്പിലെ  കുളത്തിനരികിൽ നിന്ന് 16 കഞ്ചാവ് ചെടികൾ  കണ്ടെത്തി. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാoനാഥിൻ്റ  നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

 പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി  എക്‌സൈസ് പറഞ്ഞു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.വി ബെന്നി. ഇന്റലിജൻസ് ഓഫീസർ പി.ആർ സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ് അഫ്സൽ, ഒ.ബി ശോബിത്ത്., സി.പി സഞ്ജയ്‌ എന്നിവരും ഉണ്ടായിരുന്നു.
أحدث أقدم