ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളിയും; ജീവനക്കാരിൽ 23 പേർ ഇന്ത്യക്കാർ

സാജൻ ജോർജ്ജ് 

ഒമാൻ തീരത്ത് നിന്നും അന്താരാഷ്ട്ര തർക്കം ആരോപിച്ച് ഇറാൻ പിടിക്കൂടിയ എണ്ണക്കപ്പലിൽ കുടുങ്ങിയവരിൽ 24 ഇന്ത്യക്കാരും. അന്താരാഷ്ട്ര തർക്കം ആരോപിച്ചാണ് അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കൻ എന്ന കപ്പൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഇറാൻ നാവിക സേന അജ്ഞാതമായ തുറമുഖത്തേക്ക് മാറ്റുകയായിരുന്നു. ജീവനക്കാരെയും കപ്പലിനെയും മോചിപ്പിക്കുന്നതിന് ഉചിതമായ നടപടികൾ കമ്പനി സ്വീകരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. മുൻപ് ഉണ്ടായ ഇത്തരം പിടിച്ചെടുക്കലിൽ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വക്താവ് വ്യക്തമാക്കി. കുടുങ്ങിയവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
തങ്ങളുടെ രണ്ടു കപ്പലുകളിൽ ഒന്നിൽ അഡ്വാന്റേജ് സ്വീറ്റ് ഇടിച്ചതായും കപ്പലിൽ ഉണ്ടായിരുന്ന രണ്ട് ഇറാനിയൻ ജീവനക്കാരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ പറഞ്ഞു. കപ്പലിനെ ഉടൻ മോചിപ്പിക്കണമെന്ന് യുഎസ് നാവികസേന ആവശ്യപ്പെട്ടു. ഗൾഫ് സമുദ്രത്തിൽ ഇറാന്റെ തുടർച്ചയായ ഇടപെടലുകൾ അമേരിക്കൻ നാവികസേനയെ ചൊടിപ്പിച്ചിട്ടുണ്ട്. കുവൈറ്റിൽ നിന്ന് എണ്ണ കൊണ്ടുവന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പൽ ഷെവ്‌റോൺ കോർപ്പറേഷനാണ് ചാർട്ടർ ചെയ്തതെന്ന് അഡ്വാന്റേജ് ടാങ്കേഴ്‌സ് വക്താവ് പറഞ്ഞു.മറൈൻ ട്രാഫിക് ട്രാക്കിംഗ് വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ടെക്‌സാസിലെ ഹ്യൂസ്റ്റണിലേക്ക് പോകുകയായിരുന്നു കപ്പൽ. ലോകത്ത് കടൽ വഴിയുള്ള എണ്ണ ഗതാഗത്തിന്റെ മൂന്നിലൊന്നും ഗൾഫ് സമുദ്രത്തിലൂടെയാണ് കടന്നു പോകുന്നത്
أحدث أقدم