ദേശീയപാതയിൽ കാറും, ഓട്ടോയും, ബൈക്കും കൂട്ടിയിടിച്ച് 2പേർക്ക് പരിക്ക്.

അമ്പലപ്പുഴ: ദേശീയപാതയിൽ കപ്പക്കട ഭാഗത്ത് കാറും, ഓട്ടോയും, ബൈക്കും കൂട്ടിയിടിച്ച് 2പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ ആലപ്പുഴ കോർമൻചേരി വീട്ടിൽ നാസർ (62), ബൈക്ക് യാത്രക്കാരൻ അമ്പലപ്പുഴ തുണ്ടിയിൽ മുഹമ്മദ് ഇഖ്ബാൽ (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 7-20 ഓടെ ആയിരുന്നു അപകടം.ആലപ്പുഴ നിന്നും പുന്നപ്ര ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോയിൽ എതിർദിശയിൽ നിയന്ത്രണം തെറ്റി വന്ന കാർ ഇടിക്കുകയും പിന്നാലെ വന്ന ബൈക്കിലും തട്ടിയായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.
أحدث أقدم