പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് പിഴയടക്കാന്‍ വിധി..ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 30,250 രൂപ പിഴയടക്കാന്‍ വിധിച്ച് ഉത്തരവിട്ടത്.


മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് പിഴയടക്കാന്‍ വിധി. തിണ്ടലം വടക്കുംപ്പുറം പുല്ലാണിക്കാട്ടില്‍ അബ്ദുല്‍ മുഖദിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 30,250 രൂപ പിഴയടക്കാന്‍ വിധിച്ച് ഉത്തരവിട്ടത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്ന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ 25ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട രക്ഷിതാക്കള്‍ക്കെതിരെ തിരൂര്‍ ജെഎഫ്‌സിഎം, മഞ്ചേരി സിജെഎം കോടതികളില്‍ വിചാരണ നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടി ഊര്‍ജ്ജിതമാക്കിയെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു
أحدث أقدم