ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 455 ഗ്രാം അനധികൃത സ്വർണം പിടികൂടി. കേസിൽ ദുബായ്യിൽ നിന്നെത്തിയ വിമാനത്തിലെ യാത്രികനായ ഒരു യുവാവിനെ അധികൃതർ കസ്റ്റഡിയിലെടുത്തു.
സ്ക്രൂ, ലോഹ റോഡുകൾ എന്നിവയുടെ രൂപത്തിൽ സ്വർണം കടത്താനാണ് പ്രതി ശ്രമിച്ചത്. 64 സ്ക്രൂകളിലും 16 റോഡുകളിലും സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ട്രോളി ബാഗിന്റെ ഘടകഭാഗങ്ങളായി ആണ് ഇവ ഒളിപ്പിച്ചിരുന്നത്.