അമിത വേഗതയിൽ എത്തിയ കാർ ദിശതെറ്റി സ്കൂട്ടറിൽ ഇടിച്ച് അപകടം. രണ്ട് പേർക്ക് പരുക്ക്

അമ്പലപ്പുഴ: തിരുവല്ല സംസ്ഥാന പാതയിൽ അമിത വേഗതയിലെത്തിയ കാറും സ്കൂട്ടറും ഇടിച്ച് ദമ്പതികൾക്ക് പരിക്ക്. തകഴി കുന്നുമ്മ കുസുമലയത്തിൽ വേണുഗോപാലൻ (60) ഭാര്യ മഹിളാമണി (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വേണുഗോപാലിനെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തകഴി റെയിൽ ലെവൽ ക്രോസിന് സമീപം പട്ടത്താനം ജoഗ്ഷനിൽ ഉച്ചക്ക് 12 മണി ഓടെ ആയിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന് ഭക്ഷണവുമായി പോകുകയായിരുന്നു ദമ്പതികൾ. ചെന്നൈയിൽ നിന്നും കാഴ്ചകൾ കാണാനെത്തിയ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. കരുമാടിയിൽ എത്തി ബുദ്ധ പ്രതിമ സന്ദർശിച്ച ശേഷം കുട്ടനാട്ടിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്ന സംഘം. മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ എത്തിയ കാർ ദിശതെറ്റി ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
أحدث أقدم