പാമ്പാടി ആലാംമ്പള്ളിക്കവലയിൽ കാറും ഓട്ടോയും കൂടിയിടിച്ച് കുറ്റിക്കൽ സ്വദേശിക്ക് പരുക്കേറ്റു,,പരുക്ക് ഗുരുതരമല്ല.




പാമ്പാടി : ആലാംള്ളിക്കവലയിൽ കാറും ഓട്ടോയും കൂടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന കുറ്റിക്കൽ  സ്വദേശി ഔസേപ്പച്ചനാണ് പരുക്കേറ്റത്. ശാരീരിക ബുദ്ധിമുട്ട്  അനുഭവപ്പെട്ട ഇദ്ദേഹത്തെ പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല. കോട്ടയത്ത് നിന്നും  മാന്ദുരുത്തി ഭാഗത്തേയ്ക്ക്  പോയ കാറാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത് വൈകുന്നേരം 6.15 ഓട് കൂടിയായിരുന്നു സംഭവം അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അല്പസമയം ഗതാഗത തടസം ഉണ്ടായി പാമ്പാടി പോലീസ് സ്ഥലത്തെത്തി.
أحدث أقدم