പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കുശേഷം ഇയാളെ വിട്ടയച്ചു. ഇന്നലെ ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്.

 

കോഴിക്കോട് : കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കുശേഷം ഇയാളെ വിട്ടയച്ചു. ഇന്നലെ ദുബായിൽ നിന്നും നാട്ടിലെത്തിയ ഷിജൽ ഷാൻ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് പന്ത്രണ്ടര മണിക്ക് പെരിങ്ങളത്ത് വെച്ച് ബൈക്ക് തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. മണിക്കൂറുകൾക്ക് ശേഷം വഴിയരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കുന്നമംഗലം പോലീസ് കേസെടുത്തു.
أحدث أقدم