തിരുവനന്തപുരം ∙ മകന്‍ അനില്‍ കെ.ആന്റണി ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ.കെ.ആന്റണി. ബിജെപിയിൽ ചേരാനുള്ളഅനിൽആന്റണിയുടെ തീരുമാനം വേദനിപ്പിച്ചെന്ന് എ.കെ.ആന്റണി പറഞ്ഞു. തികച്ചും തെറ്റായ
തീരുമാനമെന്നാണ് തന്റെ അഭിപ്രായമെന്നും വികാരാധീനനായിആന്റണി പറഞ്ഞു.
‘‘രാജ്യത്തിന്റെആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുർബലപ്പെടുത്തുന്നതാണ് ബിജെപി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പാക്കാനുള്ളശ്രമം നടക്കുന്നു. സമുദായ സൗഹാർദം ശിഥിലമാകുന്നു. തന്റെ
അവസാന ശ്വാസം വരെ ബിജെപിയുടെ തെറ്റായ, വിനാശകരമായ നിലപാടുകൾക്കെതിരെ ശബ്ദമുയർത്തും. കൂറ് എന്നും നെഹ്റു കുടുംബത്തിനൊപ്പമായിരിക്കും.
ജീവിതത്തിന്റെ അവസാന നാളുകളിലേക്കാണ് കടന്നു പോകുന്നത്. എനിക്ക് 82 വയസ്സായി. ഇനി എത്ര നാൾ ജീവിക്കുമെന്ന് അറിയിച്ചു. ദീർഘായുസ്സിനു താൽപര്യവുമില്ല. പക്ഷേഎത്രനാൾ ജീവിച്ചാലും ഞാൻ മരിക്കുന്നത് വരെ കോൺഗ്രസ് പ്രവർത്തകനായിരിക്കും. അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കും ചോദ്യോത്തരങ്ങൾക്കും ഇനി തയാറാകില്ല. ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണ് ഇത്.’’– എ.കെ.ആന്റണി പറഞ്ഞു.