ഇരുവരെയും പിടികൂടുന്നതിനായി ഇന്നലെ പൊലീസ് മൂന്നാറിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും മൂന്നു തവണ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു.
നെടുമ്പാശ്ശേരി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ യുവതിയെ കാണാനില്ലെന്ന ഭർത്താവിന്‍റെ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കാമുകനായ മുട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥനൊപ്പമാണ് യുവതി കടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടത്തിയത്.
ടവർ ലൊക്കേഷനിൽ ഇരുവരും മൂന്നാറിലുള്ളതായി കണ്ടെത്തിയതോടെയാണ് എസ്ഐ അജേഷ് കെ ജോണിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. മറയൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുള്ള ആളാണ് പൊലീസുകാരൻ.