കാർ യാത്രക്കാരൻ ഹെൽമെറ്റ് ധരിച്ചില്ലെന്നാരോപിച്ച് പിഴയടക്കാൻ നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്

 
ചേർത്തല സ്വദേശി സുജിത്തിനെതിരെയാണ് മോട്ടോർ വകുപ്പിന്റെ വിചിത്ര നടപടി.
മൂന്നാഴ്‌ചകൾക്ക് മുൻപ് 500 രൂപ പിഴ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പോലീസിൽ നിന്നും സുജിത്തിന് നോട്ടീസ് ലഭിക്കുന്നത്.


 എന്നാൽ കാർ യാത്രക്കാരനായ തനിക്ക് ഹെൽമെറ്റിന്റെ ആവശ്യമുണ്ടോയെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകിയപ്പോൾ ഞങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് സുജിത്തിന് ആരോപിക്കുന്നു.

ഇത് ആദ്യമായല്ല സുജിത്തിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് കിട്ടുന്നത്. 2022 ഡിസംബർ 22ന് സമാന കുറ്റം ചൂണ്ടിക്കാട്ടി ആലപ്പുഴ ട്രാഫിക് പോലീസിൽ നിന്നും നോട്ടീസ് ലഭിച്ചിരുന്നു. അന്ന് പിഴ അടച്ച ശേഷം പരാതിപ്പെട്ടങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

സുജിത്തിന്റെ കാറിന്റെ നമ്പർ ബൈക്കിൽ വ്യാജമായി ഉപയോഗിക്കുകയാണെന്നാണ് സംശയം. നോട്ടീസിൽ ബൈക്കിന്റെ ചിത്രവും ഉണ്ടായിരുന്നു. തന്റെ കാറിന്റെ നമ്പർ വ്യാജമായി ഉപയോ​ഗിക്കുന്നു എന്നു പരാതി നൽകിയെങ്കിലും മോട്ടോർ വകുപ്പ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. എഐ ക്യാമറകൾ വരുന്നതോടെ ഈ ബൈക്ക് ഉണ്ടാക്കുന്ന നിയമലംഘനങ്ങൾക്ക് ഉത്തരം പറയേണ്ടി വരുമോ എന്ന ആശങ്കയിലാണ് സുജിത്ത് ഇപ്പോൾ
أحدث أقدم