മണർകാട് അരീപ്പറമ്പിൽ കനത്ത മഴയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് വീട് ഭാഗീകമായി തകർന്നു


കോട്ടയം : മണർകാട് അരീപ്പറമ്പിൽ പറപ്പള്ളിക്കുന്നിൽ  രാജീവ് ഗാന്ധി ഹൗസിംഗ് കോളനിയിൽ താമസിക്കുന്ന മ്ളാവിൽ അന്നമ്മയുടെ    വീട്ടിലേയ്ക്ക് ആണ് ഇന്നലെ അഞ്ച് മണിക്ക് ശേഷം കയ്യാലയും മൺതിട്ടയും  ഇടിഞ്ഞ് വീണ് 
നാശനഷ്ടമുണ്ടാക്കാക്കിയത് 

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന വിധവയായ ഇവർക്ക് വീട് തകർന്നത് വലിയ ഒരു ആഘാതമാണ്.
ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട്ടിൽ മണ്ണ് ഇടിഞ്ഞ് വീണ സമയത്ത് അന്നമ്മയും ,മകളും മാത്രമായിരുന്നു ഉണ്ടായിരുന്നത് ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു വെറും രണ്ടര സെൻ്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത് 
നിസ്സഹായതിൽ ഉള്ള ഇവരെ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അന്നമ്മ 
പഞ്ചായത്ത് അധികാരികൾ സ്ഥലം സന്ദർശിച്ചു ,ഏത് സമയത്തും നിലം പൊത്താറായ വീട്ടിൽ ഭീതിയോടെയാണ് അന്നമ്മയും കുടുംബവും താമസിക്കുന്നത്  തുഛമായ വരുമാനം മാത്രം ഇവർ വലിയ ആശങ്കയിൽ ആണ് മൺതിട്ടയുടെ ബാക്കി ഭാഗം കൂടി ഇടിഞ്ഞ് വീണാൽ വീട് പൂർണ്ണമായി തകരുന്ന അവസ്ഥയിലാണ്
أحدث أقدم