സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതിയിൽ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിനെ ഏറ്റെടുത്ത് പി.ടി. ഉഷ എംപി



 പള്ളിക്കത്തോട്(കോട്ടയം) : കേന്ദ്ര സര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിനെ പി.ടി. ഉഷ എംപി ഏറ്റെടുത്തു.

സന്‍സദ് ആദര്‍ശ് ഗ്രാം യോജന (എസ്എജിവൈ) പദ്ധതി പ്രകാരം എംപിമാര്‍ ഗ്രാമപഞ്ചായത്തുകള്‍ തെരഞ്ഞെടുക്കുകയും വിവിധ പദ്ധതികളുടെ സംയോജന സാധ്യതകള്‍ പ്രയോജനപ്പെടുത്തി, ദത്തെടുത്ത ഗ്രാമത്തെ എല്ലാ മേഖലകളിലും ഒരു മാതൃകാ ഗ്രാമമായി മാറ്റുന്നതിന് വിഭാവനം ചെയ്യുന്ന പദ്ധതിയാണ് 2014ല്‍ ആരംഭിച്ച സന്‍സദ് ആദര്‍ശ് ഗ്രാമ യോജന.  

എംപിമാര്‍ക്ക് ഏതൊരു ജില്ലയിലെയും ഗ്രാമീണ മേഖലയില്‍ നിന്നും ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുക്കാം. 

തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തിനെ മാതൃകാ ഗ്രാമമാക്കുന്നതിന് പഞ്ചായത്തിന്റെ സമഗ്രമായ വിസകനത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുക, എല്ലാ വിഭാഗത്തിനുംപെട്ട ജനങ്ങളുടെയും 
ജീവിത നിലവാരം മെച്ചപ്പെടുത്തുക, അടിസ്ഥാന വികസന സൗകര്യം, ഉയര്‍ന്ന ഉല്പാദന ക്ഷമത, ഉയര്‍ന്ന മനുഷ്യവിഭവ വികസനം, മെച്ചപ്പെട്ട ഉപജീവന അവസരങ്ങള്‍, ഉയര്‍ന്ന സാമൂഹ്യമൂലധനം, വിശാല സാമൂഹ്യപങ്കാളിത്തം എന്നിവയാണ് സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി ലക്ഷ്യമിടുന്നത്.

 പി ടി ഉഷ നൽകുന്നത് വലിയ സന്ദേശമാണ് ലിജിൻ ലാൽ 

പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിനെ സന്‍ സദ് ആദര്‍ശ് ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിലൂടെ പി.ടി. ഉഷ എംപി വലിയ ഒരു സന്ദേശമാണ് കോട്ടയത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പറഞ്ഞു.

 നിരവധി തവണ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിനെ ഈ പദ്ധതിയില്‍ ഉള്‍പെടുത്തുന്നതിന് വേണ്ടി പ്രദേശത്തെ എംപിയെ ബന്ധപ്പെട്ടപ്പോള്‍ പദ്ധതിക്കെതിരെ മുഖം തിരിക്കുന്ന സമീപനമാണ് എംപിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇപ്പോള്‍ പദ്ധതിയില്‍ ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതിലൂടെ ജില്ലയിലെ ഏറ്റവും മികച്ച മാതൃക ഗ്രാമപഞ്ചായത്തായി പള്ളിക്കത്തോട് മാറുമെന്നും ജില്ലാ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.





أحدث أقدم