കഞ്ചാവ് കടത്താൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജനെ സിംഗപ്പൂരിൽ തൂക്കിലേറ്റി.


✍🏻 സന്ദീപ് എം സോമൻ

കഞ്ചാവ് കടത്താൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജനെ സിംഗപ്പൂരിൽ തൂക്കിലേറ്റി. വധശിക്ഷ നിർത്തലാക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ അവഗണിച്ചാണ് നടപടി.

തങ്കരാജു സുപ്പയ്യ (46)യുടെ വധശിക്ഷ ഇന്നലെ ചാംഗി ജയിൽ കോംപ്ലക്‌സിൽ നടപ്പാക്കിയതായി സിംഗപ്പൂർ പ്രിസൺസ് സർവീസ് വക്താവ് അറിയിച്ചു.1,017.9 ഗ്രാം കഞ്ചാവ് കടത്താൻ ഗൂഢാലോചന നടത്തിയതിന് തങ്കരാജുവിനെ 2017ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയരിന്നു. 2018-ൽ അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതി തീരുമാനം ശരി വെക്കുകയും ചെയ്തു. തങ്കരാജുവിന്റെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതായി സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.

2014 ൽ ഒരു കിലോ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് തങ്കരാജു അറസ്റ്റിലാവുന്നത്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന വധശിക്ഷാ വിരുദ്ധ പ്രവർത്തകരുടെ അഭ്യർത്ഥന രാജ്യം നിരസിക്കുകയായിരുന്നു.
أحدث أقدم