കസ്റ്റഡി പീഡനം: ഡിവൈഎസ്പി ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു

 ഹരിപ്പാട് : കസ്റ്റഡി പീഡനം നടത്തിയതിന് ഡിവൈഎസ്പി ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.

 ബാങ്ക് ഉദ്യോഗസ്ഥനായ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരം ഹരിപ്പാട് പോലീസാണ് കേസെടുത്തത്.

2017 ലെ യു ഡി എഫ് ഹര്‍ത്താൽ ദിവസമാണ് സംഭവം. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അരുണിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുകയായിരുന്നു.

ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഡിവൈഎസ് പി മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തെന്ന് എഫ്ഐ ആര്‍.
أحدث أقدم