പാമ്പാടി : അലക്ഷ്യമായി സമീപ വാസിയായ കുട്ടി റോഡ് ക്രോസ് ചെയ്യുന്ന സമയത്ത് കോട്ടയം ഭാഗത്തേയ് പോയ K S R T C ബസ്സ് കുട്ടിയെ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുകയും K S R T യുടെ തൊട്ടുപുറകെ ബൈക്കിൽ സഞ്ചരിച്ചിരുന്ന വ്യക്തി ബസ്സിൽ ഇടിക്കുകയും ബൈക്കിൻ്റെ തൊട്ടുപുറകിൽ ഉണ്ടായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ്സിൻ്റെ മുൻഭാഗത്തെ ചില്ലിൽ ഇടിച്ച് റോഡിൽ വീഴുകയുമായിരുന്നു ,അതേ സമയം തന്നെ റോഡ് മുറിച്ച് കടന്ന കുട്ടിയെ കോട്ടയം ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിക്കുകയും ചെയ്തു റോഡ് മുറിച്ച് കടന്ന കുട്ടിക്കും ബൈക്ക് യാത്രിക്കും പരുക്കുണ്ട് ബൈക്ക് യാത്രികന് പരുക്ക് കൂടുതൽ ആയതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
അതേ സമയം ഹൈവേയിൽ പല ഭാഗത്തും സീബ്രാ ലൈനുകൾ മിക്കവയും മാഞ്ഞു പോയിരിക്കുകയാണ് പാമ്പാടി ടൗൺ ഉൾപ്പെടെ പല സ്ഥലങ്ങളിലും സീബ്രാലൈനുകൾ ഇല്ല