കേരളം വെന്തുരുകുന്നു, റെക്കോര്‍ഡ് താപനില



 തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെയുണ്ടായതില്‍ റെക്കോര്‍ഡ് ചൂട് ബുധനാഴ്ച രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്.

 ഓട്ടോമാറ്റിക് വെതര്‍ സറ്റേഷനുകളില്‍ (AWS) ചിലയിടത്ത് 40° സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തി.

പാലക്കാടും, കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.

 നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ ( 38.6°c ) ആയിരുന്നു ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട്.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയും ഇന്നലെ രേഖപെടുത്തി (36.2°c). അതേ സമയം AWS (ഓട്ടോമാറ്റിക് വെതര്‍ സറ്റേഷനുകളില്‍ ) പലയിടങ്ങളിലും 40 °C ന് മുകളില്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍ ചേമ്പേരിയില്‍ 41.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി.

 നിലമ്പൂര്‍, കൂത്താട്ടുകുളം,മണ്ണാര്‍ക്കാട്, പീച്ചി തുടങ്ങിയ സ്ഥലങ്ങളിലും നാല്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് AWS ല്‍ രേഖപ്പെടുത്തിയ താപനില.


أحدث أقدم